ആലപ്പുഴ: വിദ്യാര്‍ഥികള്‍ തമ്മില്‍ നടുറോഡില്‍ കൂട്ടത്തല്ല്. ആലപ്പുഴയില്‍ അറവുകാട് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളും സമീപത്തുള്ള ഐടിസി വിദ്യാര്‍ഥികളും തമ്മിലാണ് നടുറോഡില്‍ ഏറ്റുമുട്ടിയത്. വ്യാഴാഴ്ച പ്ലസ്ടു പരീക്ഷയ്ക്ക് ശേഷമാണ് കൂട്ടത്തല്ല് ഉണ്ടായത്. സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട പത്തോളം വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷിതാക്കളെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
ഐടിസി വിദ്യാര്‍ത്ഥി പ്ലസ് ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതാണ് സംഘര്‍ഷത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ നടന്ന പ്ലസ് ടു പരീക്ഷയ്ക്കു ശേഷമായിരുന്നു ഏറ്റുമുട്ടല്‍. ഇന്ന് വൈകിട്ട് പുന്നപ്ര സ്റ്റേഷനിലെത്താനാണ് പൊലീസ് വിദ്യാര്‍ത്ഥികളോടും രക്ഷിതാക്കളോടും നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ്ങ് നല്‍കുമെന്ന് പൊലീസ് അറിയിച്ചു. മാസങ്ങള്‍ക്കു് മുന്‍പ് ഇവിടുത്തെ വിദ്യാര്‍ത്ഥിനികള്‍ തമ്മില്‍ റോഡില്‍ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.


