മൂവാറ്റുപുഴ : കാലാമ്പൂര് ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ പുതിയ മന്ദിരത്തിന്റെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. 37 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച ഇരുനില മന്ദിരത്തിന്റെ ഉദ്ഘാടനം വൈകിട്ട് 4ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നിര്‍വഹിക്കും. ചടങ്ങില്‍ മാത്യു കുഴല്നാടന് എംഎല്‍എ അധ്യക്ഷത വഹിക്കും. മില്‍മ മുന്‍ ചെയര്‍മാനും സംഘം പ്രസിഡന്റുമായ ജോണ്‍ തെരുവത്ത് സ്വാഗതം പറയും’
കാലിത്തീറ്റ ഗോഡൗണ്‍ ഡീന്‍ കുര്യാക്കോസ് എംപിയും, മില്‍മ ഷോപ്പി ഉദ്ഘാടനം ജോസഫ് വാഴക്കന് എക്സ് എംഎല്‍എയും, മില്‍മയുടെ ഇന്‍സന്റീവ് വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടനും ബിഎംസി യൂണിറ്റ് ഉദ്ഘാടനം മില്‍മ മേഖലാ ചെയര്മാന് സി എന്‍ വത്സലന്‍ പിള്ളയും ക്ഷീരവര്‍ദ്ധിനി റിവര്‍ ഫണ്ട് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെജി രാധാകൃഷ്ണനും നറുക്കെടുപ്പിലൂടെ കിടാരി വിതരണം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസും കറവപ്പശുക്കള്‍ക്കുള്ള കാലിത്തീറ്റ വിതരണ ഉദ്ഘാടനം ആയവന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുറുമി അജീഷും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും വസ്തു നല്കിയ ജോയി അച്ചനെയും ആദരിക്കല്‍ വൈസ് പ്രസിഡന്റ് കെ. ടി. രാജനും കെട്ടിട നിര്‍മ്മാണ കരാറുകാരനെ ബ്ലോക്ക് പഞ്ചായത്തംഗം മേഴ്സി ജോര്‍ജും ഏറ്റവും കൂടുതല്‍ കാലം ബോര്‍ഡ് അംഗമായിരുന്ന തങ്കച്ചന് കണികുടിയെ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷെഫീനയും ആദരിക്കും.
വിവിധ രാഷ്ട്രീയ സാമൂഹിക സഹകരണ നേതാക്കള്‍ യോഗത്തില്‍ സംസാരിക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഉച്ചയ്ക്ക് രണ്ടു മുതല്‍ ക്ഷീര കര്‍ഷകരുടെ വിവിധ കായിക മത്സരങ്ങളും അരങ്ങേറും. സംഘം സെക്രട്ടറി എ ജി ഗീത നന്ദി പറയും. ഡീന്‍ കുര്യാക്കോസ് എംപിയുടെ പ്രാദേശിക വികസ ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപയും ക്ഷീര വികസന വകുപ്പിന്റെയും, മില്‍മയുടെയും, സംഘത്തിന്റെയും തനത് ഫണ്ടുകളും കൂടി ചേര്‍ത്താണ് 37 ലക്ഷം ചിലവില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്


