ഡിവൈഎഫ്ഐ ആറ്റിങ്ങല്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 50 യുവതി യുവാക്കള്‍ മെഡിക്കല്‍ കോളേജിലും RCCയിലുമായി രക്ത ദാനം നടത്തി. വാക്സിനേഷന് മുന്‍പ് യുവാക്കള്‍ രക്തം ദാനം നല്‍കണം എന്ന മുഖ്യമന്ത്രിയുടെ ആഹ്വന പ്രകാരമാണ് രക്ത ദാനം നല്‍കിയത്.
ഡിവൈഎഫ്ഐ ആറ്റിങ്ങല്‍ ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലുള്ള മുദാക്കല്‍, കടക്കാവൂര്‍ മേഖല കമ്മിറ്റിയിലെ വോളന്റീര്‍ മാരാണ് ഇന്ന് രക്തദാനത്തില്‍ പങ്കെടുത്തത്. വോളന്റീര്‍മാരുമായി ആറ്റിങ്ങല്‍ നിന്നും പുറപ്പെട്ട വാഹനങ്ങള്‍ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആര് രാമു ഫ്ലാഗ് ഓഫ് ചെയ്തു.
ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ആര്‍എസ് അനൂപ്, ബ്ലോക്ക് സെക്രട്ടറി സി ജി വിഷ്ണു ചന്ദ്രന്, പ്രസിഡന്റ് എംബി ദിനേശ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങള്‍ ആയ സുഹൈല്‍, അര്ജുന്, അനസ്, സുഖില്‍, വിഷ്ണു, സംഗീത്, അഖില്‍, മേഖല ഭാരവാഹികള്‍ ആയ പ്രശാന്ത് നന്ദുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.