മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിൽ 3 മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് ഹാരിസ് ബീരാൻ എം.പി. ആറു ലക്ഷം രൂപ അനുവദിച്ചു. കൊച്ചി- മധുര ദേശീയ പാതയിൽ എവറസ്റ്റ് ജംഗ്ഷനിലും,
മൂവാറ്റുപുഴ – തേനി അന്തർ സംസ്ഥാന പാതയിൽ കിഴക്കേക്കര ഭഗവതി ക്ഷേത്രത്തിന് സമീപവും, മണിയംകുളം ജംഗ്ഷനിലും മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് ഹാരിസ് ബീരാൻ എം.പി.യുടെ ലാഡ്സ് പദ്ധതി പ്രകാരം ജില്ലാ കളക്ടർ നഗരസഭക്ക് പണം അനുവദിച്ച് ഉത്തരവ് നൽകിയിട്ടുണ്ട്.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എം.അബ്ദുൽ മജീദ്, മുനിസിപ്പൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.എം.അബ്ദുസലാം, ടൗൺ ലീഗ് പ്രസിഡന്റ് കെ.എം. മുസ്തഫ കമാൽ എന്നിവർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഹാരിസ് ബീരാൻ എം.പി. മിനിമാസ്റ്റ് സ്ഥാപിക്കുന്നതിന് പണം അനുവദിച്ചത്.