മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിലെ ചൂരമല കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായി. ഉയര്‍ന്ന പ്രദേശങ്ങളായ ഹൈസ്കൂള്‍ ഭാഗം ഈസ്റ്റ് മാറാടിഎന്നീ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളാണ് രൂക്ഷമായകുടിവെള്ളക്ഷാമം അനുഭവിച്ചിരുന്നത്.ഇതിന് ഒരു പരിഹാരം ആണ് ഈ കുടിവെള്ള പദ്ധതി. വേനല്‍ക്കാലമായാല്‍ ദൂരദേശങ്ങളില്‍ നിന്ന്കുടിവെള്ളം വില കൊടുത്ത് ഇ വിടേക്ക് വാഹനത്തില്‍ കുടിവെള്ളമെത്തിച്ചു കൊണ്ടിരുന്നത്.. ഈ ഭരണ സമതിയുടെകാലത്ത് ആറ് വലുതും ചെറുതുമായകുടിവെള്ള പദ്ധതികളാണ് നവീകരണവും, നിര്‍മ്മാണവും പൂര്‍ത്തികരിച്ചിട്ടുള്ളത്. പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള പ്രശ്നം നിലവിലുള്ള പ്രദേശങ്ങളില്‍ കുടിവെള്ള മെത്തിക്കാന്‍ കഴിഞ്ഞതായും പ്രസിഡന്റ് ഒ.പി ബേബി പറഞ്ഞു.
മുന്‍ എം എല്‍ എ എല്‍ ദോ എബ്രാഹാമിന്റെയും മാത്യു കുഴല നാടന്‍ എം എല്‍എ യുടെയും പഞ്ചായത്തിന്റെ ഉള്‍പ്പെടെ 55 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് പണി പൂര്‍ത്തിയാക്കിയ ഈ പദ്ധതിക്ക് പുള്ളോര്‍ കൂടി യില്‍ പി സി.രാജന് സൗജന്യമായി വിട്ടു നല്കിയ സ്ഥലത്തുനിര്മ്മിച്ച ടാങ്കിലേക്ക് പഞ്ചായത്തിന്റെ സ്ഥലത്തുനിര്മ്മിച്ച ആഴമേറിയ കിണറ്റില്‍ നിന്നും വെള്ളം പമ്പ് ചെയ്താണ് പദ്ധതി പ്രദേശത്തിന്റെ നൂറോളം വിടുകളിലേക്കു വെള്ളം എത്തിക്കുന്നത്.
പദ്ധതി മാത്യുകുഴലനാടന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി അദ്ധ്യക്ഷത വഹിച്ചു . മുന്‍ എം എല്‍ എ എല്‍ ദോ എബ്രഹാം, ബ്ളോക്ക് മെമ്പര്‍ ബിനിഷൈ മോന് , വൈസ് പ്രസിഡന്റ് അജി സാജു , സ്റ്റാന്‍ സിംഗ് കമ്മറ്റി ചെയര്മാന്മാരായ പി.പി. ജോളി, ജിഷ ജിജോ , ബിജു കുര്യാക്കോസ് എന്നിവരും മെമ്പര്‍മാരായ ഷൈനി മുരളി, സരള രാമന് നായര്‍ ,രതീഷ് ചെങ്ങാലി മറ്റം, ഷിജി മനോജ്, ജിബി മണ്ണത്തൂക്കാരന്‍ , സിജി ഷാമോന്, ബിന്ദു ജോര്‍ജ്ജ് , ജെയ്സ് ജോണ്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാരായ സാബു ജോണ്‍ , ബെന്നി ഐപ്പ്, എം എ ബഷീര്‍, പി എച്ച് മന്‍സൂര്‍ പഞ്ചായത്ത് സെക്രട്ടറി ലിജോ ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.