മൂവാറ്റുപുഴ : ലോക തപാല്‍ ദിനത്തില്‍ മുളവൂര്‍ പഞ്ചായത്ത് രൂപികരിക്കണമെന്ന അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രിക്ക് കത്തയച്ച് വിദ്യാര്‍ത്ഥികള്‍. മുളവൂര്‍ എം എസ് എം സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്റെ വികസനത്തിനായി മുളവൂര്‍ പഞ്ചായത്ത് രുപീകരിക്കണമെന്ന ആവശ്യമുന്നയിച്ച് പോസ്റ്റല്‍ കാര്‍ഡ്കള്‍ അയച്ചത്.
മൂന്നാം ക്ലാസിലെ നൂറോളം കുട്ടികള്‍ മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിലെത്തിയാണ് മുഖ്യമന്ത്രിക്ക് നിവേദനമയച്ചത്. പോസ്റ്റല്‍ ദിനത്തില്‍ ഹെഡ് പോസ്റ്റ് ഓഫിസിലെത്തിയ കുട്ടികളെയും അധ്യാപകരെയും ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. പോസറ്റ് ഓഫിസ് സന്ദര്‍ശിച്ച കുട്ടികള്‍ക്ക് പോസ്റ്റ് മാസ്റ്റര്‍ ജീനിഷ് ജോയ് ഓഫിസിന്റെ പ്രവര്‍ത്തനം പരിചയപെടുത്തി. പോസ്റ്റ് വുമണ്‍ ശാരി എം ആര് , അധ്യാപകരായ മുഹമ്മദ് കുട്ടി , രമ്യാ കെ ആര് തുടങ്ങിയവര്‍ നേത്രത്വം നല്കി.


