തിരുവനന്തപുരം: കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്റെ കഴക്കുട്ടത്ത് നിന്ന് മാറി സെക്രട്ടറിയേറ്റിന് സമീപം എംടിവി ഓഫീസ് സമുച്ചയത്തോടൊപ്പം പ്രവര്‍ത്തിക്കുന്ന നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് ബേബി കെ ഫിലിപ്പോസ് നിര്‍വ്വഹിച്ചു. കഴിഞ്ഞ 3 വര്‍ഷമായി തിരുവനന്തപുരം സെക്രട്ടറിയേറ്റിന് സമീപം എംടിവി ചാനല്‍ ഓഫീസ് സമൂച്ചയത്തോടൊപ്പം സ്വതന്ത്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകായിരുന്നു അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ്. ഇത് കഴിഞ്ഞ ദിവസങ്ങളില്‍ നാവികരിച്ചിരുന്നു.
ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനമാണ് സംസ്ഥാന പ്രസിഡന്റ് ജി ശങ്കറിന്റെ ആദ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് ബേബി കെ ഫിലിപ്പോസ് നിര്‍വ്വഹിച്ചത്. അസോസിയേഷന് സംസ്ഥാന ജനറല്‍ മധു കടുത്തുരുത്തി സ്വാഗതവും, അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗവും, എംടിവി മാനേജിഗ് ഡയറക്ടറും ആയ സൂര്യദേവ് ആമുഖ പ്രഭാഷണവും നിര്‍വ്വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സലീം മൂഴിക്കല്‍, സംസ്ഥാന സീനിയര്‍ സെക്രട്ടറി കെ കെ അബ്ദുള്ള, സംസ്ഥാന സെക്രട്ടറി കണ്ണന് പന്താവൂര്‍, സംസ്ഥാന ട്രെഷറര്‍ ബൈജു പെരുവ, സംസ്ഥാന ഉപസമതി ജോയിന്റ് സെക്രട്ടറി അജിത ജയ്ഷോര്‍, അസോസിയേഷന് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് മഹാദേവന്, ജില്ലാ സെക്രട്ടറി ഷിജു രാജശില്പി, ജില്ലാ ട്രെഷറര്‍ ഷാഹിനസ്, ജില്ലാ ജോയിന്റ് സെക്രട്ടറി വേണുഗോപാല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
തുടര്‍ന്ന് നടന്ന സംസ്ഥാന സമതി യോഗത്തില്‍ പ്രവര്‍ത്തന റിപ്പോട്ട് സംസ്ഥാന സീനിയര്‍ സെക്രട്ടറി കെകെ അബ്ദുള്ള അവതരിപ്പിച്ചു. രക്ഷധികാരി അജിത ജയ്ഷോറിനെ സംസ്ഥാന ഉപസമിതിയില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി ആയി യോഗം തെരഞ്ഞടുത്തു. അജിത ജയിഷോറിന്റെ കഴിഞ്ഞ കാലങ്ങളിലെ സംഘടനയ്ക്ക് വേണ്ടിയുള്ള മികച്ച പ്രവര്‍ത്തന- സഹകരണങ്ങളുടെ വെളിച്ചത്തില്‍ ആണ് സംസ്ഥാന സമതി ഈ തീരുമാനം ഒറ്റക്കെട്ടായി എടുത്തത്.
അജിത ജയ്ഷോറിനെ സംസ്ഥാന ജോയിന്റ് സെക്രട്ടറി ആയി സംസ്ഥാന പ്രസിഡന്റ് ജി ശങ്കര്‍ പ്രഖ്യപിച്ചു. തുടര്‍ന്ന് അസോസിയേഷന് എല്ലാ ജില്ലാ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അവലോകനം നടത്തി തുടര്‍ പ്രവര്‍ത്തനങ്ങളെകുറിച്ച് തീരുമാനങ്ങളും, ഉര്‍ജ്ജ്വസ്വലതയോടെ പ്രവര്‍ത്തിക്കേണ്ട ആവശ്യകതകളും, പ്രവര്‍ത്തന മാര്‍ഗ രേഖയും സംസ്ഥാന വൈസ് പ്രസിഡന്റ് സലീം മൂഴിക്കല്‍ സമിതി യോഗത്തില്‍ അവതരിപ്പിച്ച് സംസ്ഥാന സമതി പാസാക്കി.


