എറണാകുളം പച്ചാളത്ത് ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് വീടും ഉപകരണങ്ങളും കത്തിനശിച്ചു. പുലര്‍ച്ചെ 3 മണിയോടെയാണ് ഉറങ്ങിക്കിടന്നവര്‍ അടുക്കളയില്‍ തീ പടരുന്നത് കണ്ടത്.
കല്ലുവീട്ടില്‍ കെ.വി സാബുവിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ എഡ്വിന് ഡിക്കോത്തയും മൂന്നംഗ കുടുംബവുമാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. 96 വയസുള്ള സ്ത്രീ ഉള്‍പ്പെടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഗാന്ധിനഗര്‍ ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു. ഗ്യാസ് സിലണ്ടറില്‍ നിന്ന് തീപടര്‍ന്നുവെന്നാണ് പ്രാഥമിക നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യതയും പരിശോധിക്കുന്നുണ്ട്.


