മുവാറ്റുപുഴ: കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി മുവാറ്റുപുഴ നഗരസഭ ഹരിത കര്‍മസേന അംഗങ്ങള്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും വേണ്ടി സംഘടിപ്പിച്ച ശുചിത്വ സംഗമം ഒരു കൂട്ടം ഒന്നിച്ചൊരു വട്ടം ഡ്രീം ലാന്‍ഡ് പാര്‍ക്കില്‍ നഗരസഭ ചെയര്‍പഴ്സണ്‍ പി.പി. എല്‍ദോസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പഴ്സണ്‍ പി.എം. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു.
സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ നിസ അഷറഫ്, ജോസ് കുര്യാക്കോസ്, മുനിസിപ്പല്‍ സെക്രട്ടറി എച്. സിമി, കൗണ്‍സിലര്‍മാര്‍മാരായ ആര്. രാകേഷ്, ജോളി ജോര്‍ജ് മണ്ണൂര്‍, കെ.ജി. രാധാകൃഷ്ണന്, നജില ഷാജി, അമല്‍ ബാബു, ജോയിസ് മേരി ആന്റണി, ജിനു മടേക്കല്‍, വി.എ. ജാഫര്‍ സാദിഖ് നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ എച്. നൗഷാദ്, കേരള ഖരമാലിന്യ പരിപാലന പദ്ധതി ഉദ്യോഗസ്ഥ ധന്യ പ്രഭാകരന്, ജീവനക്കാര്‍, ശുചീകരണ വിഭാഗം തൊഴിലാളികള്‍, ഹരിത കര്‍മസേന അംഗങ്ങള്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുത്തു. ഗ്രൂപ്പ് ചര്‍ച്ച, സംഘാംഗങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കല്‍, കലാപരിപാടികള്‍, ടീം അംഗങ്ങളെ ആദരിക്കല്‍, മത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചു.
പ്രാദേശിക തലത്തില്‍ ഖരമാലിന്യ ശേഖരണ സംസ്കരണ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയും നഗരസഭ നടപ്പിലാക്കി വരുന്ന മാലിന്യ സംസ്കരണ സംവിധാനങ്ങളെക്കുറിച്ചുള്ള അവബോധം ശുചിത്വ സേനാംഗങ്ങളിലൂടെ പൊതു ജനങ്ങളിലെത്തിക്കുകയും ചെയ്യുക എന്നതാണ് സംഗമത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ചെയര്‍പഴ്സണ്‍ പി.പി. എല്‍ദോസ് പറഞ്ഞു.