മൂവാററുപുഴ: ലയണ്‍സ് ക്ലബിന്റെ സേവനപദ്ധതികളുടെ ഉത്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരേഹണവും ലയണ്‍സ് ക്ലബ് ഹാളില്‍ നടന്നു. ലയണ്‍സ് ഇന്റര്‍നാഷണല്‍ മുന്‍ ഡിസ്ട്രക്ററ് ഗവര്‍ണര്‍ പ്രൊ. മോനമ്മ കൊക്കാട് ഉത്ഘാടനം ചെയ്തു.
മൂവാററുപുഴ ലയണ്‍സ് ക്ലബിന്റെ സേവനപദ്ധതികളുടെ ഭാഗമായി ഷേപ്പിങ്ങ് ദ ഫ്യൂച്ചര്‍ പദ്ധതി പ്രകാരം യുവജനങ്ങളുടെ ഉന്നമനത്തിനായി വിവിധ പരിപാടികള്‍ക്ക് ഈ വര്‍ഷം രൂപം നല്കിയിരിക്കുന്നു. യുവതീ യുവാക്കളില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണം സംഘടിപ്പിക്കുകയും, ലഹരിക്കടിമപ്പെട്ടവരെ സമൂഹത്തില്‍ ഒററപ്പെടുത്താതെ ജീവിതത്തിലേയ്ക്ക് തിരികെ എത്തിക്കുവാനുളള കര്‍മ്മപദ്ധതിക്ക് നേതൃത്വം നല്‍കുകയും ചെയ്യും.
വരുന്ന ഒരു വര്‍ഷക്കാലം തെരഞ്ഞെടുത്ത വൃദ്ധസദനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ സഹായം ലയണ്‍സ് ക്ലബ് നല്‍കും. വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനുളള പരിപാടികള്‍ നടപ്പിലാക്കുക, മാലിന്യ നിര്‍മ്മാര്‍ജന പരിപാടികളുടെ ഭാഗമായി ഇ വേസ്റ്റ് കളക്ക്ഷന്‍, ബയോഗ്യാസ് പ്ളാന്റുകള്‍ സ്ഥാപിക്കുക, മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുക, അവയവദാനത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍, യൂണിഫോമുകള്‍ വിതരണം ചെയ്യുക തുടങ്ങി നിരവധി പരിപാടികള്‍ ഈ വര്‍ഷം നടപ്പിലാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ലയണ്‍സ് ക്ലബിന്റെ പുതിയ ഭാരവാഹികളായി ജയ ബാലചന്ദ്രന് (പ്രസിഡന്റ്), നീന സജീവ് (സെക്രട്ടറി), ബീന സുരേഷ് (ട്രഷറര്‍) എന്നിവര്‍ സ്ഥാനമേററു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജഗന് ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. ലയണ്‍സ് ഇന്റര്‍നാഷണല്‍ മുന്‍ ഡിസ്ട്രക്ററ് ഗവര്‍ണര്‍ പ്രൊ. മോനമ്മ കൊക്കാട് മുഖ്യാതിഥിയായി. മുന്‍ ഡിസ്ട്രക്ററ് ഗവര്‍ണര്‍ ഡോ. ബിനോയ് മത്തായി, റീജിയണ്‍ ിയെര്പേഴ്സണ് എല്‍ദോസ് ഐസക്ക്, സോണ്‍ ചെയര്മാന് ഡിജില്‍ സെബാസ്റ്റ്യന്‍, ഡോ.കുക്കു മത്തായി, മഹേശ്വര് പി. കൃഷ്ണന് , തോമസ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.