പിറവം: പാമ്പാക്കുട പഞ്ചായത്തില്‍ മണ്ണ് മാഫിയ പിടിമുറുക്കുന്നു. ഏക്കറുകണക്കിന് മലയിടിച്ച് ടോറസ് ലോറികളില്‍ മണ്ണ് കടത്തുന്നു. പാമ്പാക്കുട പഞ്ചായത്തിലെ കാക്കൂര്‍ കൂരാപ്പിള്ളിക്കവലയില് നിന്നും അരുവിക്കല്‍ വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന ഭാഗത്തെ ഓണാട്ടുമലയിലാണ് ഏക്കറുകണക്കിന് മലയിടിച്ച് മണ്ണ് കടത്തുന്നത്.
പുരാതനകാലം മുതല്‍ ഈ ഭാഗത്തു നിന്നുമുള്ള നീരൊഴുക്കാണ് സമീപത്തുള്ള ഏനാറകുളത്തിലെയും പ്രദേശത്തെ കുടിവെള്ള സ്രോതസുകളായ കിണറുകളിലെയും ജലസമ്പത്ത് നിലനിര്‍ത്തി പോരുന്നത്. എന്നാല്‍ പതിനെട്ടേക്കറോളം വരുന്ന ഈ മലഞ്ചെരിവ്
മണ്ണുമാഫിയ കയ്യേറുകയാണ്. അധികാരികളും മണ്ണ് മാഫിയകളും കൈകോര്‍ത്തു നില്ക്കുന്നതായി നാട്ടുകാര്‍ ആക്ഷേപമുന്നയിക്കുന്നു.
ഭൂമിയുടെ ആവാസവ്യവസ്ഥയെ തകിടം മറിക്കുകയും സമീപത്തെ കിണറുകളില്‍ ജലക്ഷാമം ഉണ്ടാക്കുകയും ചെയ്യുന്ന മണ്ണെടുപ്പ് തടയണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ഇവിടെ നിന്നും വര്‍ഷകാലത്ത് മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന നീരോഴുക്ക് കാക്കൂര്‍ പുഞ്ചയിലെ നെല്‍കൃഷിക്കും പച്ചക്കറി കൃഷിക്കും ഉപകരിച്ചിരുന്നു. ഓണാട്ടുമലയുടെ അന്ത്യത്തോടെ ഇതൊക്കെ നിലക്കുമെന്ന് പ്രദേശത്തെ കര്‍ഷകരും ആശങ്കപ്പെടുന്നു.


