മൂവാറ്റുപുഴ: ക്ഷീര കര്‍ഷിക മേഖലയില്‍ തന്റെതായ വിക്തി മുദ്ര പതിപ്പിച്ച മുളവൂര്‍ കാട്ടക്കുടിയില് ഫാം ഉടമ കെ എം റഫീക്കിന് ജില്ലയിലെ മികച്ച ക്ഷീര കര്‍ഷക അവാര്‍ഡ്. കേരള ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടേഴ്സ് അസോസിയേഷന് ജില്ല കമ്മറ്റി ഏര്‍പ്പെടുത്തിയ ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകനായിട്ടാണ് കെ എം റഫീക്കിനെ തെരഞ്ഞെടുത്തത്. മൂവാറ്റുപുഴയില്‍ നടന്ന കേരള ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനത്തില്‍ വച്ച് അഡ്വ.ഡീന്‍ കുര്യാക്കോസ് എം പി അവാര്‍ഡ് കെ എം റഫീക്കിന് സമ്മാനിച്ചു.
10 വര്‍ഷം മുമ്പ് 10 പശുവില്‍ തുടങ്ങിയ ഫാമില്‍ ഇന്ന് 40 ഓളം പശുക്കള്‍ ഉണ്ട്. ദിനേന 400 ലിറ്റര്‍ പാല് വിതരണം ചെയ്ത് ക്ഷീരമേഖലയില്‍ വിജയഗാഥ തീര്‍ത്തിരിക്കുകയാണ് യുവ ക്ഷീരകര്ഷകന്
പായിപ്ര ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ മുളവൂരില്‍ ഫ്ലോര്‍ മാറ്റ്, ഓട്ടമാറ്റിക് ഡ്രിങ്കര്‍ , ചാഫ് കട്ടര്‍, ഫാനുകള്‍, കറവയന്ത്രം, ഫീഡ് സ്റ്റോര്‍ ,പ്രഷര്‍ വാഷര്‍ തുടങ്ങി ആധുനിക സംവിധാനങ്ങളോടെ ആണു റഫീഖ് പശു ഫാം ഒരുക്കിയിരിക്കുന്നത്. പശുക്കള്‍ക്ക് ആവശ്യമായ പുല്‍തോട്ടം, തുറന്ന തൊഴുത്താണെങ്കിലും തൊഴുത്തിലെ ചൂട് കുറയ്ക്കാനായി ഫാന്‍ എന്നിവയൊക്കെ പശു വളര്‍ത്തലിനായി ഒരുക്കി റഫീഖ് മറ്റ് കര്‍ഷകര്‍ക്കു മാതൃകയാകുകയാണ്.
ഒരു ദിവസത്തെ പാലുല്‍പ്പാദനം 400 ലീറ്റര്‍ പാല് പാക്ക് ചെയ്ത് വീടുകളില്‍ എത്തിച്ച് കൊടുക്കുമ്പോള്‍ ലിറ്ററിന് 60 രൂപ ഇടാക്കുന്നു. ഇതോടൊപ്പം മുളവൂര്‍ പൊട്ടപ്പടിയില് ഔട്ട് ലൈറ്റുമുണ്ട്. ഇവിടെയും നിരവധി ആളുകളാണ് പാല് വാങ്ങാന്‍ എത്തുന്നത്. മില്‍മയിലും പാല് അളക്കുന്നുണ്ട്. ഇതോടൊപ്പം പാല് മോരായും തൈരായും നെയ്യായും ഔട്ട് ലറ്റില്‍ വില്പന നടത്തുന്നുണ്ട്. ജോലിക്കാരോടൊപ്പം കുടുതല്‍ സമയവും തൊഴുത്തില്‍ തന്നെ ഉണ്ടാകും റഫീഖ്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായ റഫീഖിന് സഹായത്തിനായി സഹോദരന് ഫാറൂഖും ഭാര്യ ജസ്നയും കൂടെയുണ്ട്.