മൂവാറ്റുപുഴ: സി.പി.ഐ കിഴക്കേക്കര മണിയംകുളം ബ്രാഞ്ച് കമറ്റിയുടെ നേതൃത്വത്തില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി, ചെണ്ടുമല്ലി പൂ കൃഷി പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഉദ്ഘാടനം മുന്‍ എം.എല്‍.എ എല്‍ദോ എബ്രഹാം നിര്‍വഹിച്ചു. വിലക്കയറ്റം തടഞ്ഞു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും , പച്ചക്കറി ഉല്പാദനത്തില് സ്വയം പര്യാപ്തത കൈവരിക്കാന്‍ ശ്രമിക്കുന്ന കൃഷിവകുപ്പിനും പിന്തുണ നല്കുന്ന മാതൃകാ പ്രവര്‍ത്തനമാണ് സി.പി.ഐ മണിയംകുളം ബ്രാഞ്ച് കമ്മിറ്റി നടത്തുന്നതെന്ന് മുന്‍എം.എല്‍.എ എല്‍ദോ എബ്രഹാം പറഞ്ഞു.
യോഗത്തില്‍ ബ്രാഞ്ച് സെക്രട്ടറി അമീര്‍ കാഞ്ഞൂരാന്‍ അധ്യക്ഷത വഹിച്ചു. റ്റി.എം. സീതി ആന്റ് സണ്‍സ് 2 ഏക്കര്‍ സ്ഥലം സൗജന്യമായി നല്കിയ സ്ഥലത്താണ് പച്ചക്കറി ഉല്പാദനം ലക്ഷ്യം വച്ച് കൃഷി ആരംഭിച്ചതെന്ന് ബ്രാഞ്ച് സെക്രട്ടറി അമീര്‍ കാഞ്ഞൂരാന്‍ പറഞ്ഞു. ലോക്കല്‍ കമ്മറ്റി അംഗം അസീസ് തെങ്ങും തോട്ടം, അന്‍സല്‍ അമീര്‍ , സതീഷ് എം.കെ. തുഫൈല്‍ സി.എം., ഖലീല്‍ ചിറപ്പാടി, ഫവാസ് നവാസ്, അഭിജിത്ത്, കൃഷ്ണന് കുട്ടി എന്നിവര്‍ പ്രസംഗിച്ചു.