കണ്ണൂരില്‍ ബസ് കയറാന്‍ ശ്രമിക്കുന്നതിനിടെ കാല് തെന്നി വീണ് ഗര്‍ഭിണിയായ നഴ്സ് മരിച്ചു. പെരുന്തോടിയിലെ കുരീക്കാട്ട് മറ്റത്തില്‍ വിനുവിന്റെ ഭാര്യയും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ നഴ്സുമായ ദിവ്യയാണ് (26) മരിച്ചത്. കണ്ണൂര്‍ നിടുംപൊയിലിന് സമീപം വാരപ്പീടികയില്‍ ആണ് സംഭവം.
രാവിലെ ഏഴ് മണിയോടെ വാരപീടികയില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്. ബസില്‍ കയറാന്‍ ഓടിയെത്തുന്നതിനിടെ സാരിയില്‍ ചവിട്ടി താഴെ വീണ ദിവ്യ, ബസിനടിയില്‍പ്പെടുകയായിരുന്നു. ഉടന്‍തന്നെ ദിവ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആറു മാസം ഗര്‍ഭിണിയാണ് ദിവ്യ.


