എറണാകുളം: ജില്ലയിലെ 82 പഞ്ചായത്തുകളിലെയും സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. ജില്ലയിലാകെ 692 വാര്‍ഡുകളാണ് ഗ്രാമപഞ്ചായത്തുകളില്‍ വനിതകള്‍ക്കായി തിരഞ്ഞെടുത്തത്. ഇതില്‍ 56 വാര്‍ഡുകള്‍ പട്ടികജാതി വനിതകള്‍ക്കുള്ളതാണ്. പട്ടികജാതി പൊതു വിഭാഗത്തിനായി 136 വാര്‍ഡുകളും തിരഞ്ഞെടുത്തു. പട്ടികവര്‍ഗ വനിതകള്‍ക്കായി കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടിയും തിരഞ്ഞെടുത്തു. ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ മേല്‍നോട്ടത്തില്‍ നാലു ദിവസങ്ങളിലായാണ് നറുക്കെടുപ്പ് നടത്തിയത്.
നാലാം ദിവസമായ ഇന്ന് ശേഷിച്ച 18 പഞ്ചായത്തുകളിലെ നറുക്കെടുപ്പാണ് പൂര്‍ത്തിയാക്കിയത്. ആവോലി, ആരക്കുഴ, പായിപ്ര, കല്ലൂര്‍ക്കാട്, ആയവന, മഞ്ഞള്ളൂര്‍, മാറാടി, വാളകം, ചെങ്ങമനാട്, കുന്നുകര, നെടുമ്പാശ്ശേരി, പാറക്കടവ് ,ശ്രീ മൂലനഗരം, പുത്തന്‍വേലിക്കര, കടമക്കുടി, ചേരാനല്ലൂര്‍, മുളവുകാട്, എളങ്കുന്നത്തുപുഴ എന്നീ പഞ്ചായത്തുകളിലെ നറുക്കെടുപ്പാണ് ഇന്നലെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നത്. ഒക്ടോബര്‍ അഞ്ചിന് ജില്ലാ പഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് നടക്കും.


