കോഴിക്കോട്: വനിതാ മതിലിന്റെ തിരക്ക് മുന്നില്‍ കണ്ട് കോഴിക്കോട് ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. നേരത്തെ, നാളെ അവധിയായിരിക്കുമെന്ന അറിയിപ്പ് വന്നിരുന്നെങ്കിലും പിന്നീട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ആ നിര്‍ദേശം തിരുത്തുകയായിരുന്നു. കൂടാതെ, നാളെ നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും കാലിക്കറ്റ് സര്‍വ്വകലാശാല മാറ്റിവെച്ചിട്ടുണ്ട്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു. അതേസമയം, വനിതാ മതിലിനായി സാങ്കേതിക സര്‍വ്വകലാശാല എഞ്ചിനീയറിംഗ് പരീക്ഷകള്‍ മാറ്റിയതായി ഇന്നലെ അറിയിപ്പുണ്ടായിരുന്നു .
ജനുവരി ഒന്നിലെ പരീക്ഷകള്‍ 14ന് നടത്താനാണ് തീരുമാനം. അവധിയും ദേശീയ പണിമുടക്കും കണക്കിലെടുത്താണ് പരീക്ഷ മാറ്റിയതെന്നാണ് സര്‍വ്വകലാശാല നല്കുന്ന വിശദീകരണം. എന്നാല്‍, ജനുവരി 8,9 നാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അവധിക്ക് ശേഷം കോളേജുകള്‍ തുറക്കുന്നത് 31നുമാണ്. മതിലിനായി പരീക്ഷ മാറ്റിയത് ദൗര്‍ഭാഗ്യകരവും തെറ്റുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.


