ആലപ്പുഴ: വനിതാ മതിലില്‍ പങ്കെടുക്കാന്‍ വേണ്ടി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ആലപ്പുഴ ജില്ലാ കളക്ടര്‍ സൗകര്യം ഒരുക്കി. കൂലി നഷ്ടപ്പെടാത്ത രീതിയിലാണ് തൊഴില്‍ ക്രമീകരണം. മറ്റൊരു അവധി ദിവസം തൊഴില്‍ ചെയ്യാന്‍ സൗകര്യം ഒരുക്കുമെന്ന് കളക്ടര്‍ അറിയിച്ചു. വനിതാ മതിലില്‍ കെ ആര് ഗൗരിയമ്മയും പങ്കെടുക്കും. ജി സുധാകരന് ഗൗരിയമ്മയുടെ വീട്ടില്‍ എത്തി ക്ഷണിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ആലപ്പുഴ വൈഎംസിഎ ജങ്ഷനില്‍ ആയിരിക്കും അണിചേരുക.
നാളെയാണ് കേരളത്തില്‍ വനിതാ മതില് തീര്‍ക്കുക. 50 ലക്ഷം വനിതകള്‍ മതിലില്‍ അണിചേരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അറിയിച്ചു. ഇടവിട്ട് ഇടവിട്ട് പുരുഷന്മാരുടെ സമാന്തര മതിലും ഉണ്ടാകുമെന്നും കോടിയേരി പറഞ്ഞു.

