തൃശൂര്‍: സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പുസ്തക രചനയുമായി ബന്ധപ്പെട്ട് തൃശൂരിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എസ്എഫ്ഐ സംസ്ഥാന നേതാവായിരിക്കെ ആക്രമണത്തിന് ഇരയായി. അരയ്ക്ക് താഴെ തളര്‍ന്നതിന് ശേഷവും സൈമണ്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്നു.
2006-11 വരെ നിയമഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു സൈമണ്‍ ബ്രിട്ടോ. എസ്എഫ്ഐ കാമ്പസുകളില്‍ തേരോട്ടം തുടങ്ങിയ എഴുപതുകളില്‍ സംഘടനയുടെ നേതൃനിരയിലുണ്ടായിരുന്നു. വിദ്യാഭ്യാസം എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളജിലും ബീഹാറിലെ മിഥില സര്‍വ്വകലാശാലയിലുമായിരുന്നു. എറണാകുളം വടുതലയില്‍ നിക്കോളാസ് റോഡ്രിഗ്സിന്റെയും ഐറിന് റോഡ്രിഗ്സിന്റെയും മകനായി 1954 മാര്‍ച്ച് 27ന് ജനിച്ചു.

