തിരുവനന്തപുരം; കൊല്ലപ്പെട്ട സനല്‍കുമാറിന്റെ ഭാര്യ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിയും ധനസഹായവും സര്‍ക്കാര്‍ നല്‍കും എന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. സിഎസ്ഐ സഭ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത്.
കഴിഞ്ഞ 22 ദിവസമായി വിജിയും കുടുംബവും സെക്രട്ടേറിയറ്റ് പടിക്കല്‍ സമരത്തിലായിരുന്നു.

