തിരുവനന്തപുരം: പിഎം ശ്രീ വിവാദം അവസാനിച്ചെന്ന് മന്ത്രി വി.ശിവൻകുട്ടി.എസ്എസ്കെ ഫണ്ടുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചിട്ടില്ല.വിഷയം ഉപസമിതി പരിശോധിക്കും. കമ്മ്യൂണിസ്റ്റുകാരെ തമ്മിൽ തെറ്റിയ്ക്കാൻ ശ്രമിക്കേണ്ടെന്നും മന്ത്രി പറഞ്ഞു.
SSK ഫണ്ടുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചിട്ടില്ല. ഉപസമിതി പരിശോധിക്കും. നിലവിൽ ഉപസമിതി നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടില്ല. നേതാക്കന്മാരുടെ പരാമർശത്തിൽ, എല്ലാം അവസാനിച്ചു. കമ്മ്യൂണിസ്റ്റുകാരെ തെറ്റിപ്പിക്കാൻ ശ്രമിക്കണ്ട. ചട്ടിയും കലവും ആകുമ്പോ തട്ടിയും മുട്ടിയും ഇരിക്കും. അതൊക്കെ എല്ലായിടത്തും ഉണ്ടാവുന്നത് അല്ലേ. പി എം ശ്രീ വിവാദം എല്ലാം അവസാനിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
ജി.ആർ അനിൽ പറഞ്ഞ പ്രസ്താവന വേദനിപ്പിച്ചെന്ന് ശിവന്‍കുട്ടി ഇന്നലെ പറഞ്ഞിരുന്നു. ‘എന്റെ കോലം കത്തിച്ചാൽ എനിക്ക് സന്തോഷം തോന്നിയില്ലല്ലോ..സിപിഐ-സിപിഎം നേതാക്കൾ ചർച്ച നടക്കുന്ന സമയത്ത് കോലം കത്തിച്ചത് ശരിയായില്ല. പ്രതിപക്ഷ നേതാക്കൾ നടത്തുന്നതിനേക്കാൾ രൂക്ഷമായ വിമർശനമാണ് ഇവർ നടത്തിയതെന്നും’ വി.ശിവൻ കുട്ടി ഇന്നലെ പറഞ്ഞിരുന്നു. എഐഎസ്എഫ്, എഐവൈഎഫ് സംഘടനകളുടെ പ്രതിഷേധം അതിരുകടന്നതായിരുന്നു. എന്റെ കോലം എന്തിനു കത്തിച്ചു. എന്റെ വീട്ടിലേക്ക് രണ്ട് തവണ പ്രകടനം നടത്തി. ഞാൻ ബിനോയ് വിശ്വത്തെ വിളിച്ചു പരാതിപ്പെട്ടു. രണ്ടു സംഘടനകളും ചെയ്തത് ശരിയായില്ലെന്ന് ബിനോയ് പറഞ്ഞു. തന്നെ വർഗീയ വാദിയാക്കാൻ ശ്രമിച്ചു ഇവർ. ഇവർക്കൊന്നും തന്റെ ചരിത്രം അറിയില്ലെന്നും ശിവൻകുട്ടി പറഞ്ഞിരുന്നു.


