പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നാലെ സമഗ്രശിക്ഷാ കേരളം ഫണ്ട് കേന്ദ്രം തടഞ്ഞെന്ന് സൂചന. എസ്എസ്കെ ഫണ്ടിന്റെ ആദ്യ ഗഡുവായ 320 കോടി രൂപ ബുധനാഴ്ച ആയിരുന്നു ലഭിക്കേണ്ടിയിരുന്നത്. ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.
പിഎംശ്രീ പിന്മാറ്റത്തിനുള്ള ആദ്യനടപടിയായി കരാർ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിനു കത്തയയ്ക്കും. തുടർന്ന്, പദ്ധതിയിൽ മന്ത്രിസഭാ ഉപസമിതി പുനഃപരിശോധന നടത്തുമെന്നാണ് സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ചയിലെ ധാരണ. പദ്ധതി മരവിപ്പിക്കുന്നത് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് ചീഫ് സെക്രട്ടറി തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ തയ്യാറാക്കിയ കത്ത് തന്നെ കേന്ദ്രത്തിന് അയക്കണമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മുഖ്യമന്ത്രി പരിശോധിച്ചശേഷമായിരിക്കും കത്ത് അയക്കുക. സാധാരണ ബജറ്റില്‍ വകുപ്പുകള്‍ക്ക് വിഹിതങ്ങള്‍ നല്കുമ്പോള് കേന്ദ്ര ഫണ്ട് കൂടി വകയിരുത്താറുണ്ട്. അതുകൊണ്ടുതന്നെ, ബജറ്റില്‍ മാറ്റിവച്ച ഫണ്ടുകള്‍ പോലും പര്യാപ്തമല്ലാത്ത സാഹചര്യമുണ്ട്. കൂടാതെ എസ്എസ്കെക്ക് കീഴിലുള്ള അധ്യാപകരുടെ ശമ്പളം കൊടുക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. അങ്ങനെ കടുത്ത പ്രതിസന്ധിയാണ്. ഒപ്പിട്ടു കഴിഞ്ഞാല്‍ ഏറ്റവും അടുത്ത ദിവസങ്ങളില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട ഫണ്ട് നല്കുമെന്നുള്ളതായിരുന്നു നേരത്തെ കേന്ദ്രം അറിയിച്ചിരുന്നത്. ബുധനാഴ്ച തന്നെ ഇതുമായി ബന്ധപ്പെട്ട് ഫണ്ട് ലഭിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. ആദ്യ ഗഡുവായ മുന്നൂറ്റി ഇരുപത് കോടി ലഭിക്കുമെന്നായിരുന്നു ബുധനാഴ്ച ലഭിക്കുമെന്നായിരുന്നു അറിയിപ്പ്. അതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ തന്നെ എത്രയാണ് ഓരോ ഫണ്ടിയും കുറവ് എന്നതടക്കമുള്ള കാര്യങ്ങള്‍ സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കുകയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അത് അംഗീകരിക്കുകയും ചെയ്തതാണ്. അതിനുശേഷമാണ് ക്യാബിനറ്റ് തീരുമാനം വരുന്നത്.മന്ത്രിസഭാ തീരുമാനം വന്നതിനു ശേഷമാണ് ഇതുമായി ബന്ധപ്പെട്ട ഫണ്ട് ലഭിക്കാത്ത സാഹചര്യമുണ്ടായത്.


