തിരുവനന്തപുരം: വർധിപ്പിച്ച പെൻഷൻ നവംബറിൽ വിതരണം ചെയ്യും. 3600 രൂപയായിരിക്കും ക്ഷേമ പെൻഷൻ ലഭിക്കുക.കുടിശിക അവസാന ഗഡുവും നവംബറിൽ തീർക്കും.നവംബർ 20 മുതൽ വിതരണം ചെയ്യും.ഇതിനായി 1864 കോടി രൂപ അനുവദിച്ചതായി ധനമന്ത്രികെ.എൻ.ബാലഗോപാൽ അറിയിച്ചു.
വർധിപ്പിച്ച 2000 രൂപ പെൻഷൻ നവംബറിൽ തന്നെ വിതരണം ആരംഭിക്കുകയാണ്. അതിനോടൊപ്പമാണ് നേരത്തെ ഉണ്ടായ കുടിശികയിലെ അവസാന ഗഡുവും ലഭിക്കും. നവംബർ 20 മുതൽ പെൻഷൻ വിതരണം ആരംഭിക്കും.
വർധിപ്പിച്ച പെൻഷൻ വിതരണത്തിന് 1042 കോടി രൂപയും, ഒരു ഗഡു കുടിശിക വിതരണത്തിന് 824 കോടി രൂപയുമാണ് അനുവദിച്ചത്. ഇതോടെ ക്ഷേമ പെൻഷൻ കുടിശിക പൂർണമായും കൊടുത്തു തീർക്കുകുകയാണെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി. പ്രഖ്യാപിച്ച ആനുകൂല്യങ്ങളെല്ലാം സമയബന്ധിതമായി നൽകുമെന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.അതിനിടെ, 35 മുതൽ 60 വയസ്സ് വരെയുള്ള സ്ത്രീകൾക്ക് സർക്കാർ ആയിരം രൂപ പെൻഷൻ പ്രഖ്യാപിച്ചിരുന്നു . നിലവിൽ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കാത്ത AAY/PHH വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന “സ്ത്രീ സുരക്ഷ” പെൻഷൻ പദ്ധതി ആരംഭിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. പ്രതിമാസം 1000 രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.


