തിരുവനന്തപുരം:അതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപനത്തിൽ വിശദീകരണവുമായി മന്ത്രി എം.ബി രാജേഷ്. ജനപങ്കാളിത്ത പ്രക്രിയയിലൂടെയാണ് ഈ നേട്ടത്തിൽ എത്തിയത്.2021 മുതൽ ഇതുമായി ബന്ധപ്പെട്ട പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. ഇതൊന്നും മനസ്സിലാക്കാതെയാണ് വിദഗ്ധർ സർക്കാരിനോട് ചോദ്യമുന്നയിച്ചത്.ചോദ്യങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്നും എം.ബി രാജേഷ് ആരോപിച്ചു.
തദ്ദേശസ്ഥാപനങ്ങൾ ഇതിന് പിന്നിൽ പ്രവർത്തിച്ചത് കക്ഷിരാഷ്ട്രീയ വ്യത്യാസം ഇല്ലാതെയാണ്. സർക്കാരിന് മാത്രമല്ല ഓരോ തദ്ദേശ സ്ഥാപനത്തിനും അഭിമാന നിമിഷമാണ് നാളെ. എന്നാൽ ചില വിമർശനങ്ങൾ ഉന്നയിക്കപ്പെടുന്നു. ഇതിന്റെ ക്രെഡിറ്റ് മോദി ഗവർമെന്റിനാണ് എന്ന പ്രസ്താവന ശ്രദ്ധയിൽപ്പെട്ടു. അങ്ങനെയാണെങ്കിൽ ഇന്ത്യയെ മുഴുവൻ അതിദാരിദ്ര്യമുക്തമാക്കി ക്രെഡിറ്റ് അവർ ഏറ്റെടുക്കാൻ തയ്യാറാകണം എന്ന് മാത്രമാണ് പറയാനുള്ളത്. ഇനി ഇത് ചെയ്തു കാണിക്കാൻ 27 സംസ്ഥാനങ്ങളുണ്ട്. അതുകൂടി നടപ്പാക്കിയ ശേഷം ബി ജെ പി ക്രെഡിറ്റ് ഏറ്റെടുക്കണം എന്നും മന്ത്രി പറഞ്ഞു.


