വൈദ്യുതി ബിൽ അടക്കാത്ത സർക്കാർ സ്ഥാപനങ്ങളുടെ കണക്ഷൻ വിച്ഛേദിക്കുന്നതിൻ്റെ ഭാഗമായി പാലക്കാട് ഡിഇഒ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. കുടിശ്ശികയായി 24016 രൂപയാണ് വിദ്യാഭ്യാസവകുപ്പ് കെട്ടാനുളളത്. കണക്ഷന് പുനസ്ഥാപിക്കാന്‍ അഭ്യര്‍ത്ഥിച്ച് കെഎസ്ഇബിക്ക് കത്തെഴുതി കാത്തിരിക്കുകയാണ് ഡിഇഒ ഓഫീസിലെ ഉദ്യോഗസ്ഥര്‍.
സ്കൂൾ തുറക്കുന്ന പശ്ചാത്തലത്തിൽ ഫ്യൂസ് ഊരിയ നടപടി അപ്രതീക്ഷിതമായിട്ടായിരുന്നു. ഫണ്ട് ലഭ്യമാക്കാന്‍ വിദ്യാഭ്യാസവകുപ്പ് അതികൃതരെ വിവരം അറിയിച്ചതായി ഡിഇഒ ഓഫീസ് അറിയിച്ചുഇത് രണ്ടാം തവണയാണ് പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിക്കുന്നത്,കഴിഞ്ഞ വര്‍ഷം 80182 രൂപ കുടിശ്ശികയായതിനെതുടര്‍ന്ന് ഏപ്രിലില്‍ കെഎസ്ഇബി ഫ്യൂസ് ഊരിയിരുന്നു.സുല്‍ത്താന്‍പേട്ട സെക്ഷന്‍ കീഴിലാണ് ഡിഇഒ ഓഫീസ് ഉള്‍പ്പെടുന്നത്. കുടിശ്ശിക തുക ലഭ്യമാക്കാന്‍ വിദ്യാഭ്യാസവകുപ്പിനെ ഡിഇഓ ഓഫീസ് ബന്ധപ്പെട്ടിട്ടുണ്ട്.