സംവിധായകനും നടനുമായ പൃഥ്വിരാജിനെതിരെ വീണ്ടും ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. പൃഥിരാജ് രാജ്യവിരുദ്ധരുടെ വക്താവെന്ന് ഓർഗനൈസറില്‍ വന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സേവ് ലക്ഷദ്വീപ് പ്രചാരണത്തിന് പിന്നിൽ പൃഥിരാജ് ആയിരുന്നു. സിഎഎയ്ക്കെതിരെ പൃഥിരാജ് കള്ളം പ്രചരിപ്പിച്ചു. പൃഥിരാജിന് ഇരട്ടത്താപ്പെന്നും ആർഎസ്എസ് മുഖപത്രം. മുനമ്പം വിഷയത്തിലും ബംഗ്ളദേശിൽ ഹിന്ദുക്കളെ ആക്രമിച്ചപ്പോഴും മിണ്ടിയില്ലെന്നും ഓര്‍ഗനൈസര്‍ കുറ്റപ്പെടുത്തുന്നു. അതിനിടെ എമ്പുരാൻ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹൻലാല്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് പൃഥ്വിരാജ് ഷെയര്‍ ചെയ്തിരുന്നു. അതിനിടെ എമ്പുരാൻ പുതിയ പതിപ്പ് തിയറ്ററുകളില്‍ ഇന്നെത്തും.
എമ്പുരാന്റെ പ്രമേയത്തെ ചൊല്ലി വിവാദമുണ്ടായിരുന്നു. ചിത്രത്തില്‍ നിന്ന് ചില വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യാനും തീരുമാനിച്ചിരുന്നു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് എത്തിയിരുന്നു മോഹൻലാസും അത്തരം വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാൻ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ചു കഴിഞ്ഞുവെന്നും മോഹൻലാല്‍ വ്യക്തമാക്കി.