മൂവാറ്റുപുഴ: നടുക്കരയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന പൊതുമേഖല സ്ഥാപനമായ വാഴക്കുളം അഗ്രോ ആന്റ് ഫ്രൂട്ട്സ് പ്രൊസസിംഗ് കമ്പനിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 6,52,5500-കോടി രൂപ അനുവദിച്ച് ഉത്തരവായതായി കമ്പനി ചെയര്മാന് മുന്‍ എം.എല്‍എ ബാബു പോള്‍ പറഞ്ഞു. ഇതില്‍ നാല് കോടി രൂപ പുതിയ ബോട്ടിലിംഗ് പ്ലാന്റ് സ്ഥാപിക്കുന്നതിന് ആര്.കെ.വി.വൈ പദ്ധതി പ്രകാരമുള്ള ഗ്രാന്റും, 2.52,5500-രൂപ പ്രവര്‍ത്തന മൂലധന ലോണുമായിട്ടാണ് അനുവദിച്ചിരിക്കുന്നത്.
2013-ല്‍ സംസ്ഥാന സര്‍ക്കാര്‍ കമ്പനി ഏറ്റെടുത്തുവെങ്കിലും, കമ്പനിയുടെ പേരില്‍ ധനകാര്യ വകുപ്പില്‍ പുതിയ ഹെഡ് ഓഫ് അക്കൗണ്ട് ആരംഭിക്കുവാന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടപടി സ്വീകരിച്ചിരുന്നില്ല. ഈ കാരണത്താലാണ് കമ്പനിയ്ക്ക് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നതിന് തടസമായിരുന്നത്. എന്നാല്‍ ബാബു പോള്‍ കമ്പനിയുടെ ചെയര്‍മാനായി ചുമതല ഏറ്റെടുത്ത ശേഷമാണ് ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ട് വരാന്‍ കഴിഞ്ഞു. തുടര്‍ന്ന് നടത്തിയ നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണ് കഴിഞ്ഞ മാസം നടന്ന സര്‍ക്കാര്‍ ബജറ്റില്‍ പുതിയ ഹെഡ് ഓഫ് അക്കൗണ്ടും, ടോക്കണ്‍ തുകയും അനുവദിച്ചത്. ഇനി തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ ബജറ്റില്‍ ഫണ്ട് വകയിരുത്തുന്നതിന് ഇത് സഹായകരമായി തീരും. പുതിയ ബോട്ടിലിംഗ് പ്ലാന്റ് കമ്പനിയില്‍ സ്ഥാപിക്കുന്നതോടെ ഇപ്പോള്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നടത്തിയിരുന്ന സ്പില്ലിഗ് ഒഴിവാക്കുന്നതിനും, ഇതിന് വരുന്ന അധിക ചിലവ് ഇല്ലാതാക്കുന്നതിനും കഴിയും. ഇപ്പോള്‍ അനുവദിച്ചിട്ടുള്ള നാല് കോടി രൂപ ചിലവഴിച്ച് ആറ് മാസത്തിനകം സ്വന്തമായി ബോട്ടിലിംഗ് പ്ലാന്റ് സ്ഥാപിക്കാന്‍ കഴിയും. സംസ്ഥാന സര്‍ക്കാരിന്റെ ഈവിധത്തിലുള്ള സാമ്പത്തീക സഹായം കമ്പനിയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനും, ജൈവ് ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ മുടക്കം കൂടാതെ ലഭ്യമാക്കുന്നതിനും സഹായകരമാകുമെന്നും ചെയര്മാന് മുന്‍എം.എല്‍.എ ബാബു പോള്‍ പറഞ്ഞു.