മലപ്പുറം: എൻഎസ്എസ് സപ്തദിന ക്യാമ്പിനിടെ യുവ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. തൃപ്രങ്ങോട് കളരിക്കല്‍ ബാലകൃഷ്ണ പണിക്കരുടെയും പങ്കജത്തിന്റെയും മകൻ ടി.കെ.സുധീഷ് (38) ആണ് മരിച്ചത്.വളാഞ്ചേരി പൂക്കാട്ടിരി ഇസ്ലാമിക് റസിഡൻഷ്യല്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്നു.
മാവണ്ടിയൂര്‍ സ്കൂളിലാണ് എൻഎസ്എസ് ക്യാമ്പ്
സംഘടിപ്പിച്ചിരുന്നത്. രാവിലെ ക്യാമ്പ്
ആരംഭിക്കുന്നതിനു മുൻപ് എഴുന്നേറ്റെത്തിയ സുധീഷ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ വളാഞ്ചേരിയിലെ സ്വകാര്യ ആശുപതിയില്‍ എത്തിച്ചെങ്കിലും മരിച്ചു.


