തിരുവനന്തപുരം: സര്‍ക്കാരിന് അനുകൂലമായാണ് ജനങ്ങള്‍ ചിന്തിക്കുന്നത് എന്നതിന്റെ തെളിവാണ് സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ വിജയമെന്ന് മന്ത്രി ഇ.പി. ജയരാജന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും സുഗമമായ പ്രവര്‍ത്തനത്തിന് വേണ്ട സാഹചര്യമൊരുക്കുകയാണ് ചെയ്തിട്ടുള്ളതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

