കൊച്ചി: അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ക്കും ട്രെക്കിങ്ങിന് അനുമതി നല്കി ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഇക്കാര്യത്തില്‍ ലിംഗ വിവേചനം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ട്രെക്കിങ്ങിന് സര്‍ക്കാര്‍ തയ്യാറാക്കിയ ഗൈഡ്ലൈന്‍ അതേപടി പാലിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ആദിവാസികളുടെ പൂജ നടക്കുന്ന ഭാഗത്തേക്ക് സഞ്ചാരികളെ അനുവദിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വ്യത്യസ്തമായ രണ്ടു ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ട്രെക്കിങിനായി സ്ത്രീകളെ അനുവദിക്കരുതെന്നായിരുന്നു കാണി ആദിവാസി വിഭാഗത്തിന്റെ ആവശ്യം, ട്രെക്കിങ് അനുവദിക്കണമെന്നായിരുന്നു വിവിധ വനിതാ സംഘടനകളുടെ ഹര്‍ജി.