തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങുകൾ വീണ്ടും ചാടി. മൂന്ന് പെൺ ഹനുമാൻ കുരങ്ങുകളാണ് ചാടിപ്പോയത്. മൃഗശാല വളപ്പിലെ മരത്തിലാണ് കുരങ്ങുകൾ ഇരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കുരങ്ങുകളെ തത്കാലം പ്രകോപിപ്പിക്കാതെ തിരികെ എത്തിക്കാൻ മൃഗശാല അധികൃതർ നീക്കം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങൾക്ക് മുൻപ് മൃഗശാല അധികൃതരെ നട്ടം തിരിച്ച ഹനുമാൻ കുരങ്ങിന് പിന്നാലെയാണ് ഇപ്പോൾ പെൺകുരങ്ങുകൾ കൂടി ഇന്ന് രാവിലെ ചാടിപ്പോയത്.
അതിനിടെ, സന്ദർശക കൂട്ടിലേക്ക് മാറ്റുന്നതിന്റെ ട്രയൽ നടത്തുന്നതിനിടെയായിരുന്നു നേരത്തെ ഹനുമാൻ കുരങ്ങ് ചാടിപ്പോയ സംഭവം ഉണ്ടായത്. ക്വാറൻ്റീനിൽ പാർപ്പിച്ചിരുന്ന കൂട്ടിൽ നിന്നും സന്ദർശക കൂട്ടിലേക്ക് മാറ്റുന്നതിനിടയിൽ കുരങ്ങ് ഞൊടിയിടയിൽ കടന്നുകളയുകയായിരുന്നു. തിരുപ്പതി ശ്രീ വെങ്കടേശ്വര സുവോളജി പാർക്കിൽ നിന്ന് എത്തിച്ചവയായിരുന്നു ഇത്.


