കക്കാടംപൊയിലിലെ പി വി അൻവറിന്റെ പാർക്കിലെ അനധികൃത നിർമാണങ്ങൾ ഉടൻ പൊളിച്ചുനീക്കും. കാട്ടരുവി തടഞ്ഞുള്ള നിർമ്മാണങ്ങൾ പൊളിക്കാൻ വീണ്ടും കൂടരഞ്ഞി പഞ്ചായത്ത് ടെൻഡർ വിളിച്ചു.
ജൂലായ് 25നാണ് കോൺക്രീറ്റ് കെട്ടിടം പൊളിക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടത്.തുടർന്ന് സെപ്റ്റംബർ മാസം പതിമൂന്നാം തീയതി ടെൻഡർ നടന്നുവെങ്കിലും ആരും പങ്കെടുത്തില്ല.
നാല് ദിവസം മുമ്പാണ് വീണ്ടും ടെൻഡർ വിളിച്ചത്. ഈ ടെൻഡറിലും ആരും പങ്കെടുത്തില്ലെങ്കിൽ പഞ്ചയത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ പൊളിക്കും. ജില്ലാകളക്ടറോട് നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദേശം നൽകിരുന്നു.