തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ എന്നെ ഒഴിവാക്കിയതിന്റെ കാരണമറിയില്ലെന്ന് കുമ്മനം രാജശേഖരന്. മണ്ഡലം, ജില്ല, സംസ്ഥാന കമ്മിറ്റികള്‍ പേരയച്ചിരുന്നതാണ്. പിന്നെ എന്താണു സംഭവിച്ചതെന്നറിയില്ല. ഒരാളെയല്ലേ പരിഗണിക്കാന്‍ പറ്റൂ. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയം ഘടകമല്ല. ഞാന്‍ മുമ്ബും പരാജയപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്നു നേരത്തേ പറഞ്ഞതാണ്. പുതിയ ആളുകള്‍ കടന്നുവരുന്നത് സ്വാഗതാര്‍ഹമാണ്. സുരേഷിന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കുന്നു. ഏറ്റവും ശക്തനായ സ്ഥാനാര്‍ഥിയാണ് അദ്ദേഹം. സുരേഷിന്റെ വിജയത്തിന് ത്യാഗംസഹിച്ചും പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

