കാസര്‍കോട്: കേരള – കര്‍ണാടക അതിര്‍ത്തിയിലെ പാണത്തൂര്‍ എള്ളുകൊച്ചിയില് യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക ചെത്തുകയം സ്വദേശിയാണ് മരിച്ചത്. ഇയാള്‍ സ്ഥിരം മോഷ്ടാവാണെന്നാണ് സൂചനയെന്നും മോഷണ ശ്രമത്തിനിടയിലാകാം വെടിയേറ്റതെന്നാണ് സംശയമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൈയില്‍ ടോര്‍ച്ച് പിടിച്ച നിലയിലുള്ള മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളുടെ തുടയില്‍ വെടിയേറ്റതിന്റെ പാടുകളുണ്ട്. ഗൗഡ സമുദായത്തിലുള്ളവരാണ് ഇവിടെ കൂടുതലായി താമസിക്കുന്നത്. കര്‍ഷകരായതിനാല്‍ ഇവിടെയുള്ള മിക്ക ആളുകളുടെയും കൈവശം ലൈസന്‍സുള്ള തോക്കുണ്ട്.