കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയ്ക്കു പുതിയ വികര് ആര്‍ച്ച്ബിഷപ്പിനെ സീറോ മലബാര്‍ സിനഡ് പ്രഖ്യാപിച്ചു. മാണ്ഡ്യ രൂപത മെത്രാനായ മാര്‍ ആന്റണി കരിയില്‍ ആണ് എറണാകുളം അങ്കമാലി അതിരൂപതയുടെ പുതിയ വികര് ആര്‍ച്ച്ബിഷപ്. എറണാകുളത്തും അതേസമയം തന്നെ റോമിലും പുതിയ മെത്രാന്റെ നിയമനം പ്രഖ്യാപിച്ചു. പുതിയ വികര് ആര്‍ച്ച്ബിഷപ് വന്നെങ്കിലും എറണാകുളം അങ്കമാലി അതിരൂപതയുടെ അധ്യക്ഷസ്ഥാനത്തു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടരും.
എറണാകുളം അങ്കമാലി അതിരൂപതയുടെ സഹായ മെത്രാനായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ മാണ്ഡ്യ രൂപതയുടെ ബിഷപ്പായും മറ്റൊരു സഹായ മെത്രാനായിരുന്ന മാര്‍ ജോസ് പുത്തന്‍വീട്ടിലിനെ ഫരീദാബാദ് രൂപതയുടെ സഹായ മെത്രാനായും നിയമിച്ചിട്ടുണ്ട്. ഫരീദാബാദ് രൂപത പരിധിക്കുള്ളിലായിരിക്കും പുതിയ മെത്രാന്റെ ആസ്ഥാനം. സിഎംഐ സഭാംഗമായ മാര്‍ വിന്‍സന്റ് നെല്ലായിപ്പറമ്ബിലിനെ ബിജ്നോര്‍ ബിഷപ്പായും നിയമിച്ചു.


