മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ആഗസ്റ്റ് ഒന്നിന് സമരം നടത്തും. ബി.ജെ.പി സംസ്ഥാന കോര്‍ കമ്മിറ്റി വെബിനാര്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം നടപ്പിലാക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ നടത്തുന്ന ഉപവാസ സമരം നാളെ (ആഗസ്റ്റ് ഒന്നിന്) ആരംഭിക്കും. പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനും മുന്‍ അദ്ധ്യക്ഷന്മാരും ‘സ്വര്‍ണ്ണക്കടത്ത് മുഖ്യമന്ത്രി രാജിവെക്കുക’ എന്ന ആവശ്യമുന്നയിച്ചാണ് ആഗസ്റ്റ് ഒന്നു മുതല്‍ 18 വരെ ഉപവാസ സമരം നടത്തുന്നത്. ആഗസ്റ്റ് ഒന്നിന് ഒ.രാജഗോപാല്‍ എം.എല്‍.എ തിരുവനന്തപുരത്ത് ഉപവസിക്കും. സമാപന ദിവസമായ 18 ന് എറണാകുളത്ത് സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് ഉപവസിക്കും. കേന്ദ്രമന്ത്രി വി.മുരളീധരന്, കുമ്മനം രാജശേഖരന്, പി.കെ കൃഷ്ണദാസ്, സി.കെ പദ്മനാഭന് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ വിവിധ ജില്ലകളില്‍ ഉപവസിക്കും. രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെയാണ് ഉപവാസം. സമരത്തോടൊപ്പം അതത് ജില്ലകളില്‍ വെര്‍ച്ച്വല്‍ റാലികളും നടക്കും.