കൊല്ലം ഓയൂര്‍ വെളിനല്ലൂര്‍ പഞ്ചായത്ത് പൊതുചന്തയില്‍ ഖരമാലിന്യങ്ങള്‍ ശേഖരിക്കുന്ന ഗോഡൗണില്‍ വന്‍ തീപിടിത്തം. ആളപായമില്ല. ഗോഡൗണ്‍ പൂര്‍ണമായും കത്തിയമര്‍ന്നു.
വെളിനല്ലൂര്‍ പഞ്ചായത്തിലെ വീടുകളില്‍നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു മു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനു വേണ്ടിയുള്ള ഗോഡൗണിലാണ് തീപിടിച്ചത്. കുണ്ടറയില്‍നിന്നും കൊട്ടാരക്കരയില്‍നിന്നും രണ്ടു യൂണിറ്റ് അഗ്നിശമന യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തീപിടിക്കാന്‍ കാരണമെന്തെന്ന് അന്വേഷണ വിധേയമാക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. സാമൂഹ്യവിരുദ്ധര്‍ ഇതിന്റെ പിന്നിലുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീജാ നൗഷാദും വൈസ് പ്രസിഡന്റ് ജി സനിലും അറിയിച്ചു.
വീടുകളില്‍നിന്നു കഴുകി വൃത്തിയാക്കി ഉണക്കിയ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പൊതുചന്തയ്ക്കു സമീപം പ്രത്യേകം ടിന് ഷീറ്റ് കൊണ്ടു നിര്‍മിച്ച ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ തീപിടിച്ചതിനാല്‍ ആളുകള്‍ക്ക് അടുക്കാന്‍ പറ്റാത്ത രീതിയില്‍ രൂക്ഷഗന്ധവും ചൂടും പ്രദേശമാകെ പടര്‍ന്നുപിടിച്ചു.


