മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തിൽ കെഎസ്ആർടിസി ഡ്രൈവർ യദുവിനെ പിരിച്ചുവിടണമെന്ന് പ്രമേയം പാസാക്കി തിരുവനന്തപുരം കോർപ്പറേഷൻ.ഇന്ന് ഉച്ചയ്ക്കുശേഷം ആരംഭിച്ച കൗണ്‍സില്‍ യോഗത്തില്‍ ബിജെപി അംഗം അനില്‍ കുമാറാണ് മേയറുടെ റോഡിലെ തര്‍ക്കം ഉന്നയിച്ചത്. തുടര്‍ന്ന് സിപിഎം-ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ബസ്സിൽ നിന്ന് യാത്രക്കാർ ഇറക്കിവിട്ടത് അംഗീകരിക്കാനാവില്ല എന്ന് യുഡിഎഫ് കൗൺസിലർമാർ പറഞ്ഞു
ഒരു സ്ത്രീയെന്ന നിലയിൽ പ്രതിപക്ഷ അംഗങ്ങൾ വസ്തുത അറിയാൻ ഒന്നു ഫോൺ പോലും പ്രതിപക്ഷ അംഗങ്ങൾ വിളിച്ചിട്ടില്ല ആര്യ രാജേന്ദ്രൻ യോഗത്തില്‍ പറഞ്ഞു.ബിജെപി കൗൺസിലർ അനിലാണ് വിഷയം കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചത്. പിന്നാലെ ഭരണകക്ഷി കൗൺസിലർമാരുമായി വാക്കേറ്റമുണ്ടായി.സൈഡ് കൊടുക്കാത്തതിനല്ല, ലൈംഗികമായി അധിഷേധിപിച്ചതിനാണ് പ്രതികരിച്ചതെന്നും നിയമനടപടി തുടരുമെന്നും മേയര്‍ പറഞ്ഞു.


