കണ്ണനൂരിൽ കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഒരാൾ മരിച്ചു. കൊടൈക്കനാൽ സ്വദേശി തങ്കമുത്തു (55) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം.
അപകടത്തിൽ തങ്കമുത്തുവിൻ്റെ ഭാര്യയ്ക്കും മകനും സഹോദരിക്കും പരിക്കേറ്റു. ഇവർ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. തങ്കമുത്തുവിൻ്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


