ഇന്ത്യന്‍ കോഫി ഹൗസിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് സര്‍ക്കാര്‍ ധനസഹായം ബാങ്ക് വഴി നല്‍കിയതായി ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് കമ്മീഷണര്‍ ആര്.പ്രമോദ് അറിയിച്ചു.
സംസ്ഥാനത്ത് ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡിന്റെ പരിധിയില്‍ വരുന്ന വ്യവസായ തൊഴിലാളികള്‍, സഹകരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ധനസഹായം ലഭിയ്ക്കാത്ത ക്ഷേമനിധിയില്‍ അംഗമായ തോട്ടം തൊഴിലാളികള്‍ എന്നിവര്‍ക്ക് 1000 രൂപ വീതം ധനസഹായം നല്‍കാനായി അനുവദിച്ച 30.42 കോടി രൂപയില്‍ നിന്നാണ് കോഫി ഹൗസിലെ 1930 തൊഴിലാളികള്‍ക്ക് ധനസഹായം അനുവദിച്ചത്.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലേബര്‍ വെല്‍ഫയര്‍ ഫണ്ടിലെ പരിധിയിലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ധനസഹായം തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നല്‍കും.ഇതിനായി തൊഴിലാളികളുടെ വിവരങ്ങള്‍ ബന്ധപ്പെട്ട സ്ഥാപന ഉടമ www.labourwelfarefund.in എന്ന വെബ് സൈറ്റില്‍ അടിയന്തരമായി നല്‍കണം.


