തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക ചിത്രശലഭമായി ബുദ്ധമയൂരിയെ (മലബാര്‍ ബാന്‍ഡഡ് പീകോക്) പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി. സംസ്ഥാനത്തിനു നേരത്തെ തന്നെ ഔദ്യോഗിക മൃഗം (ആന), പക്ഷി (മലമുഴക്കി വേഴാമ്ബല്‍), വൃക്ഷം (കണിക്കൊന്ന), മത്സ്യം (കരിമീന്‍), ഫലം (ചക്ക)എന്നിവയെ പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്ര, കര്‍ണാടക, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഔദ്യോഗിക ചിത്രശലഭങ്ങളെയും പ്രഖ്യാപിച്ചിരുന്നു.

ആദ്യം ഔദ്യോഗിക ചിത്രശലഭമായി ബ്ലൂ മോര്മണെ പ്രഖ്യാപിച്ചതു മഹാരാഷ്ട്രയാണ്. തുടര്‍ന്നു കര്‍ണാടക സഹ്യാദ്രി ബേഡ്വിങ്ങിനെയും ഉത്തരാഖണ്ഡ് കോമണ്‍ പീകോക്കിനെയും ഔദ്യോഗിക ചിത്രശലഭമായി പ്രഖ്യാപിച്ചു. ഇവിടെ സംസ്ഥാന വന്യജീവി ഉപദേശക സമിതി യോഗത്തിലാണ് ഔദ്യോഗിക ചിത്രശലഭം വേണമെന്ന നിര്‍ദേശം ഉയര്‍ന്നത്. ഇതു സര്‍ക്കാര്‍ പിന്നീട് അംഗീകരിക്കുകയായിരുന്നു.

