കണ്ണൂര്‍: കൊട്ടിയൂര്‍ അമ്പായത്തോട് ടൗണില്‍ വനിതാമതിലിനെതിരെ മാവോയിസ്റ്റുകളുടെ പോസ്റ്റര്‍. തോക്കേന്തിയ മാവോയിസ്റ്റുകള്‍ പ്രകടനം നടത്തി. കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് ഇറങ്ങിവന്ന സംഘത്തില്‍ ഒരു സ്ത്രീ അടക്കം നാലുപേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
കടയില്‍ നിന്ന് അരിയും സാധനങ്ങളും വാങ്ങി പോസ്റ്ററുകള്‍ പതിപ്പിച്ച ശേഷം സംഘം കാട്ടിലേക്ക് മടങ്ങി. വനിതാ മതിലിനെതിരെയാണ് ഇവര്‍ പോസ്റ്റര്‍ ഒട്ടിക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തത്. നേരത്തെ, വയനാട് തലപ്പുഴക്കടുത്ത് പേര്യയിലും ആയുധധാരികളായ ഒമ്പതംഗ മാവോയിസ്റ്റ് സംഘമെത്തിയതായി വാര്‍ത്തയുണ്ടായിരുന്നു.

