മലപ്പുറം: മുത്തലാഖ് ബില്‍ ചര്‍ച്ചക്കിടെ ലോക്സഭയില്‍ ഹാജരാകാതിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി എം.പിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.
കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്തെ വസതിയിലേക്ക് ഐ.എന്‍.എല്‍ പ്രവര്‍ത്തകര്‍ ഇന്ന് മാര്‍ച്ച് നടത്തും. രാവിലെ പത്ത് മണിക്ക് കാരാത്തോട് നിന്നാണ് പ്രതിഷേധ മാര്‍ച്ച് ആരംഭിക്കുക.

