കണ്ണൂര്‍: ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശി അറസ്റ്റില്‍. കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശിയായ യുവാവില്‍ നിന്നും നാലര ലക്ഷം രൂപ തട്ടിയെടുത്തയാളെ കണ്ണൂര്‍ ചക്കരക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ചെമ്പിലോട് സ്വദേശിയായ അജ്നാസിന്റെ പരാതിയിലാണ് അറസ്റ്റ്. മലപ്പുറം നിലമ്പൂര്‍ സ്വദേശി ഷിനോസ് പുന്നേക്കാടന്‍ ആണ് അറസ്റ്റിലായത്.

അജ്നാസ് ഖത്തറില്‍ ജോലി ചെയ്യുന്നതിനിടെയാണ് ന്യൂസിലന്‍ഡില്‍ വാഗ്ദാനം ചെയ്ത് മുഹമ്മദ് അലിയെന്നയാള്‍ സമീപിച്ചത്. തുടര്‍ന്നാണ് ഷിനോസ് പുന്നേക്കാടന്‍ ഇടപെടുന്നതും പണം തട്ടുന്നതും. പലതവണകളിലായി നാലര ലക്ഷത്തിലധികം രൂപ കൈക്കലാക്കിയ ശേഷം വിസ നല്‍കാതെ ഇയാള്‍ മുങ്ങുകയായിരുന്നു. നാല് വര്‍ഷത്തിലധികമാണ് വിസയ്ക്കായി അജ്നാസ് കാത്തിരുന്നത്. ഇതിന് ശേഷമാണ് പരാതി നല്‍കിയത്.


