തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ എസ്എഫ്ഐ നേതാവിന്റെ ഭീഷണി. എസ്എഫ്ഐ നേതാവ് മഹേഷ് കെഎസ്യു പ്രവര്ത്തകന് നിതിന്‍ രാജിനെ ഭീഷണിപ്പെടുത്തി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
യൂണിവേഴ്സിറ്റി മെന്‍സ് ഹോസ്റ്റലില്‍ വ്യാഴാഴ്ചയാണ് സംഭവം. നിതിന്‍ രാജിനെ മര്‍ദ്ദിക്കുന്നതിന് മുമ്ബാണ് ഭീഷണിപ്പെടുത്തിയത്. പരിക്കേറ്റ നിതിന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.