അടിമാലി: ഇടുക്കി അടിമാലി മണ്ണിടിച്ചിലിൽ വീട് തകർന്ന് പരിക്കേറ്റ സന്ധ്യയുടെ ആശുപത്രി ചെലവ് ദേശീയപാത അതോറിറ്റി വഹിക്കും . ഇക്കാര്യം NHAI ജില്ലാ ഭരണകൂടത്തെ അറിയിച്ചു . ചികിത്സാച്ചെലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ NHAI പ്രൊജക്റ്റ് ഡയറക്ടർക്ക് ജില്ലാ ഭരണകൂടം നിർദേശം നൽകിയിരുന്നു. പുനരധിവാസം ചർച്ച ചെയ്യാൻ വെള്ളിയാഴ്ച കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേരും.
പരിസ്ഥിതിലോല മേഖലയിലെ ദേശീയപാത നിർമാണത്തിൽ ശാസ്ത്രീയ പരിശോധന നടത്താതെ നിർമാണവുമായി മുന്നോട്ടുപോകാൻ കരാർ കമ്പനിയെ ദേശീയപാത അതോറിറ്റി അനുവദിച്ചതാണ് അടിമാലിയിൽ മണ്ണിടിച്ചിൽ ദുരന്തത്തിന് വഴിവെച്ചതെന്നാണ് ആക്ഷേപം.
ബിജുവിന്റെ മകളുടെ പഠന ചെലവ് കോളജ് നഴ്സിങ് കോളജ് ഏറ്റെടുത്തിരുന്നു. മകള്‍ കോട്ടയം കങ്ങഴ തെയോഫിലോസ് നഴ്സിങ് കോളജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. മന്ത്രി വീണാ ജോര്‍ജ് കോളജിന്റെ ചെയര്മാന് ജോജി തോമസുമായി സംസാരിച്ചു. കോഴ്സ് പൂര്‍ത്തീകരിക്കുന്നതിനായി ആ മകളുടെ തുടര്‍ വിദ്യാഭ്യാസ ചെലവുകള്‍, പഠന ഫീസും ഹോസ്റ്റല്‍ ഫീസുമടക്കം എല്ലാം കോളജ് ഏറ്റെടുക്കാമെന്ന് അദ്ദേഹം ആരോഗ്യ മന്ത്രിയെ അറിയിക്കുകയായിരുന്നു.

