തിരുവനന്തപുരം: പരിഷ്കാരങ്ങള്‍ക്കെതിരെ സംഘടനകള്‍ സമരം പ്രഖ്യാപിച്ചതിന് പിന്നാലെ കെ.എസ്.ആര്.ടി.സി യില്‍ കൂട്ടസ്ഥലം മാറ്റം. 5000 പേരെ പരിഷ്കരണത്തിെന്റ ഭാഗമായി സ്ഥലം മാറ്റുവാന്‍ തീരുമാനമായി. പരമാവധി പേര്‍ക്ക് സ്വന്തം ജില്ലയില്‍ നിയമനം നല്‍കാനാണ് കെ.എസ്.ആര്.ടി.സി ശ്രമം. സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നതിെന്റ ഭാഗമായിട്ടാണ് പുതിയ നടപടിയെന്ന്ാണ് അറിയുന്നത്. നിലവില്‍ ഇതുസംബന്ധിച്ച കരട് പട്ടിക കെ.എസ്.ആര്.ടി.സി തയാറാക്കിയിട്ടുണ്ട്. ഒക്ടോബര്‍ 12ന് അന്തിമ പട്ടിക കെ.എസ്.ആര്.ടി.സി പുറത്തിറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

