സംസ്ഥാനത്ത് നാല് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടായിരിക്കും. വടക്കന്‍ കേരളത്തില്‍ നാളെയും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. അതേസമയം, ഇന്നത്തെ മഴയില്‍ കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ വെള്ളക്കെട്ടും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്.

