തിരുവനന്തപുരം: പൂവാര്‍ സ്വദേശി രാഖിമോളെ കൊന്നു കുഴിച്ചുമൂടിയത് കൃത്യമായ ആസൂത്രണത്തിലൂടെയാണെന്നാണ് പ്രതികളെ ചോദ്യം ചെയ്തതിലൂടെ വ്യക്തമാകുന്നത്. അഖിലും സഹോദരന് രാഹുലും പിതാവ് മണിയനും അയല്‍വാസിയായ ആദര്‍ശും ചേര്‍ന്നാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇപ്പോഴിതാ കൊലപാതകം നടത്തുന്നതിനായി പ്രതികള്‍ നടത്തിയ ആസൂത്രണങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
പ്രദേശത്തെ ഒരു കടയില്‍ ഉണ്ടായിരുന്ന ഉപ്പു പായ്ക്കറ്റുകള്‍ മുഴുവന്‍ വാങ്ങി സംഭരിച്ചെന്ന് അഖില്‍ പൊലീസിനോട് പറഞ്ഞു. രാഖി മോള് മരിച്ചെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മൃതദേഹം കുഴിയിലിട്ട് ഉപ്പു വിതറി മണ്ണിട്ടു മൂടി. അതിന് ശേഷം കുളിച്ചു വന്ന അഖില്‍ നേരെ പോയത് തമ്ബാനൂരിലേക്കാണ്. കൊലയ്ക്ക് കൂട്ടുനിന്ന രാഹുലിനെയും ആദര്‍ശിനെയും ഗുരുവായൂരിലേക്ക് ബസ് കയറ്റിവിടാന്‍ വേണ്ടിയാണ് തമ്ബാനൂരിലേക്ക് പോയത്. അവിടെ നിന്ന് അവര്‍ ദീര്‍ഘദൂര സ്വകാര്യ ബസില്‍ ഗുരുവായൂര്‍ക്കു തിരിച്ചു. തമ്ബാനൂര്ക്കു വരുന്നതിനിടെ പാതയോരത്തെ കുറ്റിക്കാട്ടില്‍ രാഖിയുടെ വസ്ത്രങ്ങള്‍ എറിഞ്ഞു കളഞ്ഞെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞു. രാഖിയുടെ ബാഗ് ഗുരുവായൂര്‍ യാത്രയ്ക്കിടെ ബസിലും ഉപേക്ഷിച്ചു.
കൂടാതെ, രാഖിമോളെ കൈത്തണ്ട ഉപയോഗിച്ചു കഴുത്തു ഞെരിച്ചും കാറിലെ സീറ്റ് ബെല്‍റ്റിട്ടു മുറുക്കിയുമാണു കൃത്യം നടത്തിയതെന്ന് ഒന്നാം പ്രതിയും സൈനികനുമായ അഖില്‍ പൊലീസിനോട് പറഞ്ഞത്. തന്നെ കൊന്നുകളഞ്ഞാലും ഈ ബന്ധത്തില്‍ നിന്നു പിന്മാറില്ലെന്നു രാഖി മോള് പറഞ്ഞപ്പോഴാണു കൊലപ്പെടുത്തിയതെന്നും ഇയാള്‍ പൂവാര്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.
കാട്ടാക്കട അമ്ബൂരി തട്ടാന്മുക്കില് നിര്‍മാണം നടക്കുന്ന വീടിന്റെ വളപ്പിലാണു കുഴിച്ചിട്ട നിലയില്‍ രാഖിയുടെ മൃതദേഹം കണ്ടെത്തിയത്. ഓടുന്ന കാറില്‍ വച്ചായിരുന്നു കൊലയെന്നും പ്രതി വെളിപ്പെടുത്തി. കേസില്‍ അറസ്റ്റിലായ വാഴിച്ചല്‍ അമ്ബൂരി തട്ടാന്‍മുക്ക് അശ്വതി ഭവനില്‍ അഖിലി(24)യും ജ്യേഷ്ഠന് രാഹുലി(26)നെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യലിനായാണ് അഖിലിനെ പൂവാര്‍ സ്റ്റേഷനിലെത്തിച്ചത്.


