സംസ്ഥാന ബാലാവകാശ കമ്മീഷന് ചെയര്‍മാനായി കെ. വി. മനോജ് കുമാര്‍ ചുമതലയേറ്റു. തലശ്ശേരി വടക്കുമ്പാട് സ്വദേശിയായ ഇദേഹം മുന്‍ സഹകരണ ഓംബുഡ്സ്മാന്, റബ്കോ ലീഗല്‍ അഡൈ്വസര്‍, തലശ്ശേരി ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തലശ്ശേരി ബാറില്‍ അഭിഭാഷകന് ആയിരുന്നു. മെയ് 31ന് ശ്രീ പി. സുരേഷ് കാലാവധി പൂര്‍ത്തിയാക്കിയ ഒഴിവിലേക്കാണ് നിയമനം.

