തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ താല്‍ക്കാലിക ഫീസില്‍ പ്രവേശനം നടത്താന്‍ തീരുമാനം. ഇത് സംബന്ധിച്ച് പരീക്ഷാ കമ്മീഷണര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. ഇന്ന് തന്നെ ഒപ്ഷന്‍ ക്ഷണിച്ച് വിജ്ഞാപനം ഇറങ്ങും. ഇതോടെ മെഡിക്കൽ പ്രവേശനത്തിലെ അനിശ്ചിതത്വം നീങ്ങും.
മെഡിക്കല്‍ പ്രവേശനത്തിനുളള ഒപ്ഷന്‍ ഇറങ്ങാത്തത് വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഫീസ് താല്‍ക്കാലിക ഫീസ് ആയി നിശ്ചയിച്ച് പ്രവേശന നടപടികള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. ഫീസില്‍ മാറ്റമുണ്ടാകുമെന്ന് പ്രവേശനസമയത്ത് അറിയിപ്പ് നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ താല്‍ക്കാലിക പീസില്‍ പ്രവേശനം നടത്താനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് സ്വാശ്രയ മാനേജ്മെന്റുകളുടെ തീരുമാനം.

